ഫോൺ നമ്പർ : 0471 246 0397
ഇ-മെയിൽ : abkari.worker@gmail.com

ഞങ്ങളേക്കുറിച്ച്

Image

കേരളത്തിലെ അബ്‌കാരി തൊഴിലാളികളുടെ ക്ഷേമത്തിനായും സാമൂഹിക സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുമായാണ് കേരള അബ്‌കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകൃതമായത്. 1989 ലെ കേരള അബ്‌കാരി തൊഴിലാളി ക്ഷേമനിധി നിയമവും 1990 ലെ കേരള അബ്‌കാരി തൊഴിലാളി ക്ഷേമ പദ്ധതിയും 1990 ജനുവരി മുതൽ പ്രാബല്യത്തിൽ വന്നു. നിയമത്തിലും പദ്ധതിയിലും പ്രതിപാദിക്കുന്ന കേരള അബ്‌കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് 1990 എപ്രിൽ മാസം 5-ാം തീയതിയാണ് നിലവിൽ വന്നത്. കേരളത്തിലെ കള്ള് വ്യവസായം ഒഴികെയുള്ള അബ്‌കാരി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഈ ക്ഷേമനിധിയുടെ പരിധിയിൽ വരുന്നത്. “അബ്കാരിത്തൊഴിലാളി” എന്നതിന് മദ്യത്തിൻ്റെ സംഭരണം, കുപ്പിയിൽ നിറയ്ക്കൽ, കൊണ്ടുപോകൽ അല്ലെങ്കിൽ വില്‌പന എന്നിവ സംബന്ധിച്ച ജോലിക്കായി വേതനത്തിന്മേൽ നിയമിക്കപ്പെട്ടിരിക്കുകയും തൊഴിൽ ഉടമയിൽ നിന്നും നേരിട്ടോ നേരിട്ടല്ലാതെയോ തന്റെ

വേതനം പറ്റുകയും ചെയ്യുന്ന ഏതൊരാളും എന്ന് അർത്ഥമാകുന്നു. 01.01.1990 മുതൽ നടപ്പാക്കിയ ക്ഷേമനിധി നിയമത്തിലെയും, പദ്ധതിയിലെയും വ്യവസ്ഥകളനുസരിച്ച് തൊഴിലാളികളെ രജിസ്റ്റർ ചെയ്യുക, ക്ഷേമനിധിയിൽ ഒടുക്കേണ്ട തുക നിർണയിക്കുക, തുക പിരിച്ചെടുക്കുക, പിരിച്ചെടുത്ത തുക അംഗത്തൊഴി‌ലാളികളുടെ കണക്കിൽ വരവ് വെച്ച് അറിയിക്കുക, വിവിധയിനം വായ്പകൾ നൽകുക. പിരിഞ്ഞുപോകുന്ന തൊഴിലാളികളുടെ പി.എഫ് കണക്ക് തീർപ്പാക്കുക, നിയമാനുസൃത ഗ്രാറ്റുവിറ്റി പെൻഷൻ നൽകുക മുതലായവയാണ് ബോർഡിൻ്റെ പ്രധാന പ്രവർത്തനങ്ങൾ.

Image

ഞങ്ങളുടെ ദർശനം

അബ്കാരി തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് സഹായങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിനർഹരായ എല്ലാ തൊഴിലാളികളെയും ഉൾക്കൊള്ളുന്ന രീതിയിൽ അവരുടെ ക്ഷേമം ഉറപ്പാക്കുക.

Image

ഞങ്ങളുടെ ദൗത്യം

കേരള സംസ്ഥാനത്തെ അബ്കാരി തൊഴിലാളികൾക്ക് ആശ്വാസം നൽകുകയും അവരുടെ ക്ഷേമം അഭിവൃദ്ധിപ്പെടുത്തുകയും , അർഹരായ തൊഴിലാളികൾക്ക് പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമസഹായങ്ങൾ നൽകുന്നതിനായി പ്രവർത്തിക്കുക